Wednesday, October 21, 2009

അത്ഭുതക്കുട്ടിയുടെ അത്യത്ഭുത കൃത്യങ്ങള്‍....

താനൊരു അത്ഭുതക്കുട്ടിയാണെന്ന് എ പി അബ്ദുളളക്കുട്ടി പ്രഖ്യാപിച്ചത് പത്തുകൊല്ലം മുമ്പാണ്. ഒരുപാട് അത്ഭുതങ്ങള്‍ തന്നില്‍ പിന്നെയും ബാക്കിയുണ്ടെന്നും ചിലതിലൊന്നും താന്‍ വെറും കുട്ടിയല്ലെന്നും തെളിയിച്ചിട്ടാണ് അദ്ദേഹം സിപിഎമ്മില്‍ നിന്ന് പടിയിറങ്ങി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസിനു വേണ്ടി പോസ്റ്ററൊട്ടിക്കാനും ചുമരെഴുതാനും തല്ലാനും തല്ലുകൊള്ളാനും നടന്നവരെയൊക്കെ ഓരത്തേയ്ക്ക് വകഞ്ഞു മാറ്റി കണ്ണൂരില്‍ സീറ്റുമൊപ്പിച്ചു. മിടുക്കന്‍കുട്ടിയെന്ന് ജനം അത്ഭുതം കൂറി. സിപിഎമ്മുകാരെ കുട്ടി വിളിച്ച തെറികള്‍ മാധ്യമങ്ങളില്‍ വന്‍തലക്കെട്ടുകളായി. അബ്ദുളളക്കുട്ടി വാര്‍ത്തകളില്‍ വീരനായകനായി.

അങ്ങനെയിരിക്കെയാണ് ഒക്ടോബര്‍ 20ന് മനോരമയില്‍ അബ്ദുളളക്കുട്ടിയുടെ ഇലക്ഷന്‍ സത്യവാങ്മൂലം ശ്രദ്ധയില്‍ പെട്ടത്. എംപിയെന്ന നിലയില്‍ തനിക്ക് കിട്ടിയ ശംബളവും ആനുകൂല്യങ്ങളുമെല്ലാം സിപിഎം പിടിച്ചു വാങ്ങിയെന്ന് പരാതിപ്പെട്ട അബ്ദുളളക്കുട്ടിയുടെ സമ്പത്ത് എത്രയെന്നറിയാനുളള കൗതുകം തികച്ചും സ്വാഭാവികം.

അബ്ദുളളക്കുട്ടിയ്ക്ക് സ്വത്തായി കൈരളി ഓഹരിയും എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത പറയുന്നത് ഇങ്ങനെയാണ്: മലയാളം കമ്മ്യൂണിക്കേഷന്‍സിലെ 10000 രൂപയുടെ ഓഹരിയുള്‍പ്പെടെ 35,37,279 രൂപയുടെ സ്വത്താണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഏ പി അബ്ദുളളക്കുട്ടിയ്ക്കുളളത്. ഭാര്യയ്ക്ക് 27,75,085 രൂപയുടെ ആസ്തിയുണ്ട്.

സ്വകാര്യ സ്വത്തു സമ്പാദനം നമ്മുടെ നാട്ടില്‍ കുറ്റകരമൊന്നുമല്ല. അത്യാവശ്യം സ്വത്തും സമ്പാദ്യവുമുളള അബ്ദുളളക്കുട്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ നമുക്ക് അത്ഭുതമൊന്നും തോന്നേണ്ട കാര്യവുമില്ല. അല്ലെങ്കിലും ജന്മനാ ആളൊരു അത്ഭുതക്കുട്ടിയാണല്ലോ. രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അബ്ദുളളക്കുട്ടിയ്ക്ക് ഇത്രയും സ്വത്തുണ്ടായിരുന്നോയെന്നും ഏത് കാലത്താണ് സ്വന്തം പേരില്‍ 35 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 27 ലക്ഷം രൂപയുടെ സ്വത്തും അബ്ദുളളക്കുട്ടി സമ്പാദിച്ചത് എന്ന സംശയത്തിന് അടിസ്ഥാനമുണ്ടോയെന്നും അന്വേഷിക്കേണ്ട ചുമതല നമ്മുടെ മാധ്യമങ്ങള്‍ക്കുണ്ട്.

2004ല്‍ അബ്ദുളളക്കുട്ടി ഇതുപോലൊരു സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നു. അന്ന് അബ്ദുളളക്കുട്ടി സിപിഎമ്മായിരുന്നു. ആ സത്യവാങ്മൂലത്തില്‍ സ്വന്തം സ്വത്ത് അബ്ദുളളക്കുട്ടി വെളിപ്പെടുത്തിയിട്ടുളളത് ഒന്നു പരിശോധിക്കേണ്ടേ.. 2004 ഏപ്രില്‍ 16ന് അദ്ദേഹം നല്‍കിയ സത്യവാങ്മൂലം ഇവിടെയുണ്ട്. അതില്‍ പറയുന്ന സ്വത്തുവിവരം ഇപ്രകാരമാണ് -
ജംഗമ സ്വത്തുക്കള്‍

കാഷ് - അബ്ദുളളക്കുട്ടി വശം - 2400/-, ഭാര്യ വി എന്‍ റോസിന വശം 2000/-

ബാങ്ക് നിക്ഷേപം അബ്ദുളളക്കുട്ടി - 56000/-, ഭാര്യ - 98/-

കമ്പനി ഷെയര്‍ അബ്ദുളളക്കുട്ടി - 10000/- ഭാര്യ - ഇല്ല

എല്‍ഐസി പോളിസി - 1,00,000/- ഭാര്യ - 2,00,000/-

വാഹനം - അബ്ദുളളക്കുട്ടി - ഇല്ല, ഭാര്യ - 2000 മോഡല്‍ അംബാസിഡര്‍ കാര്‍ വില 1,50,000

ആഭരണം - അബ്ദുളളക്കുട്ടി - ഇല്ല ഭാര്യ 160 ഗ്രാം വില 94,000

മറ്റ് ആസ്തികള്‍ രണ്ടുപേര്‍ക്കും ഇല്ല.

സ്ഥാവര വസ്തുക്കള്‍

കോലഞ്ചേരി വില്ലേജില്‍ സര്‍വെ നമ്പര്‍ 16-1ലെ ഒരേക്കര്‍ 57.5 സെന്റില്‍ ഏഴിലൊന്ന് അവകാശം വസ്തുവിന്റെ അന്നത്തെ മാര്‍ക്കറ്റ് വില 630000 രൂപ. അതില്‍ അബ്ദുളളക്കുട്ടിയുടെ വിഹിതം 90000 രൂപ.

നാറാത്ത് അംശത്തില്‍ സര്‍വെ നന്പര്‍ 45-7ലുളള 13 സെന്റ് സ്ഥലത്തില്‍ രണ്ടിലൊന്ന് അവകാശം. വസ്തുവിന്‍റെ വില 104000, അബ്ദുളളക്കുട്ടിയുടെ വിഹിതം 52000.

മലപ്പട്ടം അംശത്തില്‍ സര്‍വെ 48-7ല്‍ ഒരേക്കര്‍ ഏഴ് സെന്റില്‍ മൂന്നിലൊന്ന് അവകാശം. വസ്തുവിന്റെ വില 107000 രൂപ. അതില്‍ അബ്ദുളളക്കുട്ടിയുടെ ഓഹരിയുടെ മൂല്യം 35666 രൂപ.

കുറ്റ്യാട്ടൂര്‍ അംശത്തില്‍ സര്‍വെ 47 - 8ല്‍ ഒരേക്കര്‍ 18 സെന്റില്‍ മൂന്നിലൊന്ന് അവകാശം. സ്ഥലത്തിന്റെ വില 118000 അതില്‍ അബ്ദുളളക്കുട്ടിയുടെ ഓഹരി 39333 രൂപ

മലപ്പട്ടം അംശത്തില്‍ സര്‍വേ നന്പര്‍ 52 - 4ലുളള 56 സെന്റില്‍ മൂന്നിലൊന്ന് അവകാശം. ഭൂമി വില 56000 രൂപ. അബ്ദുളളക്കുട്ടിയുടെ ഓഹരിയ്ക്ക് വില 18666 രൂപ.

ഭാര്യയുടെ പേരിലുളള ആസ്തി വെളിപ്പെടുത്തിയിട്ടില്ല.

2004 ഏപ്രില്‍ 16 വരെ അബ്ദുളളക്കുട്ടിയുടെയും ഭാര്യയുടെയും കൈവശമുളള സ്വത്തിന്റെ സംഗ്രഹ രൂപം ഇങ്ങനെ പറയാം -
അബ്ദുളളക്കുട്ടി

ബാങ്കിലും കൈയിലുമായി പണം 58700 രൂപ. പതിനായിരം രൂപയുടെ കൈരളി ഓഹരി. ഒരുലക്ഷം രൂപയുടെ എല്‍ഐസി പോളിസി.

ഭൂഓഹരിയുടെ ആകെ മൂല്യം 2,35,665. എല്ലാം കൂടി കൂട്ടിയാല്‍ 403665 രൂപയുടെ സ്ഥാവര ജംഗമ സ്വത്ത്.

ഭാര്യയ്ക്ക് കൈയിലും ബാങ്കിലുമായി 2098 രൂ. 2ലക്ഷം രൂപയുടെ പോളിസി. ഒന്നര ലക്ഷം രൂപ വിലയുളള കാര്‍. 94000 രൂപയുടെ ആഭരണം.. ആകെ 446098 രൂപയുടെ സ്ഥാവര ജംഗമ സ്വത്ത്.

2004 മുതല്‍ 2009 വരെ വാങ്ങിയ ശംബളം മുഴുവന്‍ ലെവി ഇനത്തില്‍ സിപിഎം പിടിച്ചുപറിച്ചുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

എന്നിട്ടും 2009ല്‍ അദ്ദേഹത്തിന്റെ ആകെ സ്വത്ത് 35,37,279 രൂപ.

ഭാര്യയുടെ സ്വത്ത് 27,75,085 രൂപ.

ശരിക്കും അത്ഭുതക്കുട്ടി തന്നെ... അല്ലേ.......?



5 comments:

  1. CPM ഇന്റെ തലപ്പതിരുന്നു കോടികള്‍ ഉണ്ടാക്കുന്ന പിണറായി പുണ്യാളന്‍.. ഒരു MP ആയി 27 ലക്ഷം ഉണ്ടാക്കിയ അബ്ദുള്ള കുട്ടി കള്ളന്‍ !! നല്ല തമാശ!!! if you have guts, write about the unaccounted money pinarai made as minister and party secretary....

    ReplyDelete
  2. ...if you have guts, write about the unaccounted money pinarai made as minister and party secretary....

    അത് കൊള്ളാം. പിണറായി കാശുണ്ടാക്കിയെന്ന് ബാക്കിയുള്ളവര്‍ എഴുതിയുണ്ടാക്കണമത്രെ. നിങ്ങള്‍ ആരോപണമുന്നയിച്ച സ്ഥിതിക്ക് നിങ്ങള്‍ തന്നെയാണ് തെളിവുകള്‍ നിരത്തേണ്ടത്. ആരോപണമൊക്കെ ഞങ്ങള്‍ ഉന്നയിച്ചോളാം അല്ല/ആണ് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമാണ് എന്ന നിലപാട് എത്ര മാത്രം അര്‍ത്ഥശൂന്യമാണ്? സമയം കൊല്ലുവാന്‍ ബ്ലോഗ്ഗില്‍ കമന്റെഴുതല്‍ അല്ലാതെ വേറെ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് പോയി ശ്രമിച്ചു നോക്കിക്കൂടേ?

    പിണറായി നിയമവിരുദ്ധമായി ഉണ്ടാക്കി എന്ന് പറയപ്പെടുന്ന സ്വത്ത്, കണക്കുകള്‍ സഹിതമെഴുതൂ, തെളിയിക്കൂ. എന്നിട്ടകട്ടെ നിങ്ങളുടെ പരിഹാസവും പുച്ഛവുമൊക്കെ.

    ReplyDelete
  3. “ഞാൻ’ പറഞ്ഞതു തന്നെ കാര്യം !

    ReplyDelete
  4. അല്ല പിന്നെ, പിണറായി കാശു വാങ്ങി എന്ന് CBI പോലും പറയാത്ത നിലയ്ക്ക് ഈ അതുല്യമായ ആരോപണത്തിന്‌ തെളിവുകള്‍ നിരത്തൂ...പ്ളീസ്....
    (ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. ഇതെത്ര കണ്ടതാ, ഗവര്‍ണറുടെ ഫോണ്‍ ചോര്‍ത്തല്‍ മുതല്‍ ലക്ഷങ്ങളുടെ വീട് വരെ അങ്ങനെയങ്ങനെ...)

    ReplyDelete
  5. പിണറായി പുണ്യാളന്‍!!!!

    ReplyDelete